Section

malabari-logo-mobile

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

HIGHLIGHTS : SP Balasubramaniam passes away

ചെന്നൈ:പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ കുറച്ച് നാളായി ചികിത്സയിലായിരുന്നു അദേഹം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 ഓടെയാണ് എസ്പിബിയുടെ മരണം സംഭവിച്ചതെന്ന് മകന്‍ അറിയച്ചു.

വ്യാഴാഴ്ച രാത്രിയോടെ അദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

sameeksha-malabarinews

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എസ്പിബിയെ ഓഗസ്റ്റ് അഞ്ചാം തിയ്യതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് ഭേദമായെങ്കിലും കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയായിരുന്നു.

പദ്മശ്രീയും പദ്മഭൂഷണും ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ എസ്പി
ബിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ലോകറെകോര്‍ഡും. പതിനൊന്നു ഭാഷകളിലായി 39,000 ത്തിലേറെ ഗാനങ്ങള്‍ എസ്പിബി പാടിയിട്ടുണ്ട്.

ഗായകന്‍ എന്നതിന് പുറമെ നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്പിബി ശ്രദ്ധേയനായിരുന്നു.

1969 ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും’എന്ന ഗാനമാണ് മലയാളത്തില്‍ എസ്പിബി ആദ്യമായി പാടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!