Section

malabari-logo-mobile

കേരള ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.എ ജാഫർ (79) അന്തരിച്ചു

HIGHLIGHTS : Kerala football player and coach TA Jaffer (79) passed away

കൊച്ചി: കേരള ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി. ജാഫർ (79) അന്തരിച്ചു. ഫോർട്ടുകൊച്ചികൽവത്തി കമ്മ്യൂണിറ്റി ഹാളിന് സമീപംനന്ദിയിലായിരുന്നു താമസം. 1973- ആദ്യമായി സന്തോഷ് ട്രോഫിനേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 92-ലും 93-ലും ചാമ്പ്യൻമാരായ കേരളത്തിന്റെ കോച്ചുമായിരുന്നുടി. ജാഫർ.

ഫോർട്ട് കൊച്ചിയിലെ യങ്സ്റ്റേഴ്സ് സ്പോർട്‌സ് ക്ലബിൽ കളിച്ചായിരുന്നു ടി. ജാഫറിന്റെ ഫുട്ബോൾ കരിയർആരംഭിക്കുന്നത്. 1963-ലാണ് ആദ്യമായി ടീമിൽ കളിച്ചത്. അവിടെനിന്ന് എഫ്എസിടിക്ക് വേണ്ടിയും പിന്നീട്ദീർഘകാലം പ്രീമിയറിന് വേണ്ടിയും ബൂട്ടണിഞ്ഞു.

sameeksha-malabarinews

1969-ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയത്. 1975 വരെ കേരളത്തിനായികളിച്ചു. ഇതിനിടെ 73-ലെ സന്തോഷ് ട്രോഫി കിരീട വിജയത്തിലും ജാഫറിൻ്റെ കൈയ്യൊപ്പുണ്ടായി. 1984 വരെ പ്രീമിയറിലും കളിച്ചു. പിന്നീട് തന്റെ 44-ാം വയസ്സിൽ സ്പോർട്സ് കൗൺസിലിൽ ചേർന്നതോടെ ജാഫർപൂർണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു.

ഭാര്യ: സഫിയ. മക്കൾ: ബൈജു, സഞ്ജു, രഞ്ജു. മരുമക്കൾ: നിതാസ്, രഹന, സുൽഫീന

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!