കേരളത്തിൽ നാലുപേർക്ക് കൂടി കോവിഡ് ജെഎൻ1 സ്ഥിരീകരിച്ചു

തിരുവനന്തപുരം കേരളത്തിൽ നാലുപേർക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചു.തിരുവനന്തപുരത്ത് ഒരാൾക്ക് നേരത്തെ രോഗംബാധിച്ചിരുന്നു. അതിവ്യാപനശേഷിയുള്ള കോവിഡ് വകഭേദമാണ് ജെഎൻ 1.

കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ.1. സെപ്റ്റംബറിൽ അമേരിക്കയിലാണ് വൈറസിനെ ആദ്യം കണ്ടെത്തിയത്. നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ളവകഭേദങ്ങളേക്കാൾ ജെഎൻ.1 വകഭേദം വളരെ വേ ഗത്തിൽ പടരുന്നതും പ്രതിരോധശേഷിയെമറികടക്കുന്നതുമാണെന്നാണ് വിദ ഗ്ധർ പറയുന്നത്. കോവിഡ് ബാധിച്ച് രോ ഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും വൈറസ് ബാധിക്കും. ജെഎൻ 1ന്റെ രോ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായിസാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോ ഗ്യവിദ ഗ്ധർപറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.

അതേസമയം കോവിഡ് കേസുകളുടെ നിലവിലെ വർദ്ധനവ് ആശങ്കയ്‌ക്ക് കാരണമല്ലെന്നുംപരിഭ്രാന്തരാകരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എങ്കിലും മുൻകരുതൽ നടപടിയായി കോമോർബിഡിറ്റിഉള്ള ആളുകൾ മാസ്ക് ധരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

ആഘോഷ കാലമായതിനാൽ രോഗബാധിതരുടെ എണ്ണമുയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top