Section

malabari-logo-mobile

ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം : നേരിടാന്‍ സൈനത്തിന്റെ സഹായം തേടി

HIGHLIGHTS : Cyclone alert

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ ബുറൈവി ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തും വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തുമെത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശം ഉള്ളതിനാല്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന, കോസ്റ്റല്‍ ഗാര്‍ഡ് ,വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമുകളെയും ആവശ്യപെട്ടിട്ടുണ്ട്.

sameeksha-malabarinews

ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി രൂപം കൊള്ളുമെന്ന് നിഗമനമുണ്ടെങ്കിലും യാത്രാപഥം ഇപ്പോഴും വ്യക്തമായിട്ടില്ല.  വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ,ആലപ്പുഴ, ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!