Section

malabari-logo-mobile

മാലിന്യമുക്ത ഭൂമിക്കായി യുവാക്കളുടെ സൈക്കിള്‍ സവാരി

HIGHLIGHTS : വള്ളിക്കുന്ന്: വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലീകരണത്തിനെതിരെയുള്ള ബോധവത്ക്കരണവുമായി അംഞ്ചംഗ സംഘത്തിന്റെ സൈക്കിള്‍ സവാരി. മലിനീകരണത്തിനോട് വിട പറയുക, ...

വള്ളിക്കുന്ന്: വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലീകരണത്തിനെതിരെയുള്ള ബോധവത്ക്കരണവുമായി അംഞ്ചംഗ സംഘത്തിന്റെ സൈക്കിള്‍ സവാരി. മലിനീകരണത്തിനോട് വിട പറയുക, ജീവിക്കാനായി നല്ല ഭൂമിയെ മികച്ച താമസ സ്ഥലമാക്കി മാറ്റുക എന്ന സന്ദേശം ഉയര്‍ത്തികൊണ്ട് പള്ളിക്കല്‍ പഞ്ചായത്ത് സ്വദേശികളായ അഞ്ച്പേരാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം കന്യാകുമാരി വരെ സൈക്കിളില്‍ യാത്രനടത്തുന്നത്. രാവിലെ തേഞ്ഞിപ്പലം കോഹിനൂരിലെത്തിയ സംഘത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.
പള്ളിക്കല്‍ പഞ്ചായത്ത് സ്വദേശികളായ അഞ്ച്പേര്‍ കഴിഞ്ഞ 27ന് വൈകീട്ട് കാസര്‍കോഡില്‍ നിന്നും ആരംഭിച്ച യാത്ര ഞായറാഴ്ച രാവിലെയോടെ തേഞ്ഞിപ്പലം പിന്നിട്ടു. പള്ളിക്കലിലെ അധ്യാപകരായ വി.പി. അഹമ്മദ് മുബഷിര്‍, സാനിദ്,വിദ്യാര്‍ത്ഥിയായ നഷാദ് അഷ്റഫ്,കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാരനായ ത്വയ്യിബ്,പ്രവാസിയായ ബാസില്‍ എന്നിവരാണ് സൈക്കിള്‍ സവാരിയിലുള്ളത്.

മലിനീകരണത്തിന് കാരണമാകുന്ന മോട്ടോര്‍ വാഹനങ്ങളുടെ അനാവശ്യമായ ഉപയോഗം ഒഴിവാക്കി സൈക്കിള്‍ സവാരിയുടെ പ്രധാന്യവും നല്‍കിയാണ് സംഘം യാത്ര നടത്തുന്നത്.
സംഘത്തിലെ പ്രവാസിയായ ബാസില്‍ ഗള്‍ഫില്‍ നടന്നിരുന്ന സൈക്കിള്‍ റൈഡിന്റെയും ഭാഗമായിരുന്നു. ആറ് ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്താനാണ് ഇവരുടെ ലക്ഷ്യം. മൂന്നാമത്തെ ജില്ലയായ മലപ്പുറത്തെത്തിയപ്പോഴേക്കും പിന്നിട്ട വഴികളില്‍ ലഭിച്ച അംഗീകാരത്തിന്റെ വലിപ്പം വലിയതായിരുന്നു.
68 കിലോമീറ്റര്‍ യാത്രക്ക് ശേഷം ജില്ലയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ മമ്മുട്ടി എന്നയാളുടെ സഹകരണം പ്രധാനപ്പെട്ടതായിരുന്നുവെന്ന് സംഘം പറഞ്ഞു. രണ്ടാം ദിവസം കണ്ണൂര്‍ ജില്ലയില്‍ 20 കിലോമീറ്റര്‍ ഉയരത്തിലുള്ള നെടുമ്പുഴി ചുരത്തിലൂടെയുള്ള യാത്രയുടെ ആനന്ദം വലുതായിരുന്നുവെന്ന് യാത്രാനുഭവങ്ങള്‍ വിവരിച്ച യുവാക്കള്‍ പറയുന്നു . കുറ്റ്യാടിയില്‍ സൈക്കിളിംഗ് ക്ലബ്ബ് നല്‍കിയ സ്വീകരണവും ഗംഭീരമായിരുന്നു.മെഡലും ഏറ്റ് വാങ്ങി. കൃത്യം ആറ് മണിക്കാണ് റൈഡ് തുടങ്ങുക . ദിവസവും നൂറ് കിലോമീറ്ററോളം സഞ്ചരിക്കും.എട്ട് ദിവസം കൊണ്ട് സന്ദേശ പ്രചാരണ സവാരി കന്യാകുമാരിയില്‍ അവസാനിപ്പിക്കാനാണ് യുവാക്കളുടെ തീരുമാനം.

sameeksha-malabarinews

കോഴിക്കോട് ജില്ലയും കടന്ന് മലപ്പുറത്തേക്ക് കടന്നപ്പോള്‍ കാക്കഞ്ചേരിയിലായിരുന്നു ആദ്യ സ്വീകരണം. പിന്നീട് യൂണിവേഴ്‌സിറ്റിയില്‍. പള്ളിക്കല്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റിയും കോഹിനൂറില്‍ സവാരിയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന പുത്തൂര്‍ പള്ളിക്കലിലെ വൈറ്റ് നീഗ്രോസ് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരും സ്വീകരണം ഒരുക്കിയിരുന്നു . കോഹിനൂറില്‍ നല്‍കിയ സ്വീകരണത്തിന് ക്ലബ്ബ് ഭാരവാഹികളായ കുണ്ടില്‍ മുഹമ്മദ്, പി.വി സുഹൈര്‍ ,റിനീഷ് മനമ്മല്‍, പി.സി റാമിസ് സലാം എന്നിവര്‍ നേതൃത്വം നല്‍കി.സവാരിക്ക് മുന്‍പ് എസ് .സി അംഗം ഡോ.വി.പി അബ്ദുല്‍ ഹമീദ്, വി.പി അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!