Section

malabari-logo-mobile

ചേളാരി ഐ. ഒ.സി.പ്ലാന്റിന് മുന്നില്‍ എല്‍.പി.ജി. ട്രക്ക് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക ബോട്ടലിംങ്ങ് പ്ലാന്റിലെ എല്‍.പി.ജി. ട്രക്ക് ഡ്രൈവര്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു...

തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക ബോട്ടലിംങ്ങ് പ്ലാന്റിലെ എല്‍.പി.ജി. ട്രക്ക് ഡ്രൈവര്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. രാമനാട്ടുകര നെല്ലിക്കോട്ട് കാവിന് സമീപം കോരംകുളങ്ങര സുമേഷ് (38) ആണ് മരിച്ചത്.

രാവിലെ പ്ലാന്റില്‍ നിന്ന് സിലിണ്ടര്‍ ലോറിയുമായി പോവുന്നതിനിടെ പ്ലാന്റിന്റെ ഗെയ്‌ററിനടുത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ള തൊഴിലാളികള്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

sameeksha-malabarinews

ചേളാരി പ്ലാന്റില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന സുമേഷ് വള്ളിക്കുന്ന് കൊടക്കാട് ഷില്‍മാ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറാണ്. സുമേഷിന്റെ മരണവിവരമറിഞ്ഞ തൊഴിലാളികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കേരള സ്റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. വിന്റെ സജീവ പ്രവര്‍ത്തകനാണ് സുമേഷ്. അച്ഛന്‍ -ശിവദാസന്‍ നായര്‍, അമ്മ- മാലതി . ഭാര്യ – രാധിക .മക്കള്‍ -കാര്‍ത്തിക്, ഗായത്രി. സഹോദരി – മിനി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!