കൂടുതല്‍ ശക്തിപ്രാപിച്ച് കര്‍ഷക സമരം ആറാം ദിവസത്തിലേക്ക്

ഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധം ആറാം ദിവസത്തിലേക്ക്. സമരത്തിന് ഐക്യദര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് ഉച്ചക്ക് കേന്ദ്രം ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നെങ്കിലും ചര്‍ച്ചക്കില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് 500 ലധികം സംഘടനകള്‍ ഉള്ളപ്പോള്‍ 32 എണ്ണത്തിന് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കണമെന്നും അതുവരെ ചര്‍ച്ചക്കില്ലെന്നുമാണ് കര്‍ഷകരുടെ നിലപാട്.

ചര്‍ച്ചക്ക് വിളിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി തന്നെ നിയമം പിന്‍വലിക്കില്ലെന്ന് പറയുന്നതില്‍ കഷക സംഘടനകള്‍ക്ക് അതൃപ്തിയുണ്ട്. സമരം വേഗം തീര്‍പ്പാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ റോഡുകള്‍ ഉപരോധിക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top