കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയില്‍ കുത്തേറ്റ് മരിച്ചു

ജിദ്ദ: ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന കൂട്ടിലങ്ങാടി ചെളൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് (60) കുത്തേറ്റ് മരിച്ചു. കമ്പനിയിലെ സഹപ്രവര്‍ത്തകനായ പാകിസ്ഥാന്‍ പൗരന്റെ കുത്തേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു . തടയാന്‍ ശ്രമിച്ചവര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 36 വര്‍ഷമായി സൗദിയിലുള്ള അബ്ദുല്‍ അസീസ് 30 വര്‍ഷമായി സനായിയയിലെ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

അബ്ദുകാക്ക എന്നറിയപ്പെടുന്ന ഇദ്ദേഹം ചെളൂര്‍ മഹല്ല് കൂട്ടായ്മ പ്രസിഡണ്ട് ആയിരുന്നു. നാല് പെണ്‍മക്കളടക്കം അഞ്ച് മക്കളുണ്ട്.

Share news
error: Content is protected !!
Scroll to Top