Section

malabari-logo-mobile

കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍; പരപ്പനങ്ങാടിയില്‍ നൂറിലധികം പേര്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു

HIGHLIGHTS : kerala congress (m) meghala conference held at parappanangadi

പരപ്പനങ്ങാടി: കോണ്‍ഗ്രസിന്റെ ധിക്കാരപരമായ സമീപനത്തിന് മറുപടി നല്‍കി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) മുന്നണിയുടെ കരുത്ത് വര്‍ധിപ്പിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പരപ്പനങ്ങാടിയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് രാജിവെച്ചവരടക്കം കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും വെസ്റ്റ് മേഖലാ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാറില്‍ അടക്കം പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ മാറ്റിനിര്‍ത്താനാവാത്ത ശക്തിയായി കേരള കോണ്‍ഗ്രസ് (എം) മാറി എന്നതിന് ഉദാഹരണമാണ് ഈ സമ്മേളനമെന്നും മന്ത്രി പറഞ്ഞു. 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും മൈക്രോ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും റോഷി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താണി അധ്യക്ഷനായി. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം എ.എം ജോസഫ്. ജില്ലാ സെക്രട്ടറി അഡ്വ. അഡ്വ. ജെയ്‌സണ്‍ തോമസ്, വൈസ് പ്രസിഡന്റ് അഡ്വ. ദാവൂദ്, ഭാരവാഹികളായ കെ.കെ നാസര്‍ ഖാന്‍, നസീര്‍ മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റുമാരായ നിസാര്‍ കൂമണ്ണ, രാജ് പി. ചാക്കോ, സക്കീര്‍ ഒതലൂര്‍, ബാബു കോട്ടക്കല്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന ഉപാധ്യക്ഷന്‍ ബഷീര്‍ കൂര്‍മത്ത്, ജില്ലാ പ്രസിഡന്റ് എഡ്‌വിന്‍ തോമസ്, സെക്രട്ടറി തേജസ് മാത്യു, ഹകീം പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സിഎംകെ .മുഹമ്മദ്. സ്വാഗതവും. സ്വാഗതസംഘം കമ്മിറ്റി വൈസ് ചെയര്‍മാന്‍. കെ .മുഹമ്മദ് നഹ. നന്ദിയും പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!