Section

malabari-logo-mobile

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തല: കെ സുധാകരന്‍

HIGHLIGHTS : തിരുവനന്തപുരം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയെന്ന് കെ. സുധാകരന്‍ എംപി. രസേശ് ചെന്നിത്തലയ...

തിരുവനന്തപുരം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയെന്ന് കെ. സുധാകരന്‍ എംപി. രസേശ് ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാന്‍ എഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വ്വേ ശ്രമിച്ചെന്നും സുധാകരന്‍.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ കാലവസ്ഥയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേ പുറത്തുവിട്ട വിവരങ്ങളാണ് സുധാകരനെ പ്രകോപിതനാക്കിയത്.

sameeksha-malabarinews

”യുഡിഎഫിന്റെ വരാന്‍ പോകുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ”
എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്.മുന്‍ മുഖ്യമന്ത്രിയായതിനാല്‍ ഉമ്മന്‍ചാണ്ടിയെ ആളുകള്‍ പിന്തുണച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വേയില്‍ കോവിഡ്കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മികച്ചതാണെന്ന് അഭിപ്രായം ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് പ്ിണറായിയുടെയും ആരോഗ്യമന്ത്രിയായി കെകെ ശൈലജയും മികച്ച പ്രവര്‍ത്തനമാണെന്ന അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ചിരുന്നു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായരിക്കുമെന്ന ചോദ്യത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചത് 47 ശതമാനം പേരാണ്. എന്നാല്‍ ചെന്നിത്തലയെ 13 ശതമാനം പേര്‍ മാത്രമാണ് പിന്തുണച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് 12 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!