ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ വീട്ടകത്ത് നിറക്കൂട്ടൊരുക്കി മിബിന്‍

വള്ളിക്കുന്ന്: അരിയല്ലൂര്‍ സ്വദേശി മിബിന്‍ ചേര്യങ്ങാട്ട് മനോഹരമായ ചിത്രം വരച്ചാണ് കൊറോണ കാലത്തെ നേരിടുന്നത്.

Share news
 • 68
 •  
 •  
 •  
 •  
 •  
 • 68
 •  
 •  
 •  
 •  
 •  

വള്ളിക്കുന്ന്: അരിയല്ലൂര്‍ സ്വദേശി മിബിന്‍ ചേര്യങ്ങാട്ട് മനോഹരമായ ചിത്രം വരച്ചാണ് കൊറോണ കാലത്തെ നേരിടുന്നത്.

ലോക്ക്ഡൗണ്‍ ദിനങ്ങളിലെ വിരസത മിബിന്‍ മറികടന്നത് വീടിനുള്ളിലെ മതിലില്‍ അക്രിലിക്ക്-ഇനാമല്‍ പെയ്ന്റ് കൊണ്ട് മൂന്നര മീറ്റര്‍ നീളത്തിലും വീതിയിലും ‘ദി സൈലന്റ് സോള്‍’ തീര്‍ത്തുകൊണ്ടാണ്. ഏകദേശം 20 ദിവസം കൊണ്ടാണ് ഇത് പൂര്‍ത്തിയായത്.

ചെറിയ പ്രായം തൊട്ടേ ചിത്രം വരയില്‍ താല്പര്യം ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങളിലാണ് മിബിന്‍ തന്റെ കഴിവുകള്‍ പുറത്തെടുത്തത്.

സ്‌കൂള്‍ കലോത്സവങ്ങളില്‍ ഏറെ തിളങ്ങിയ വ്യക്തിയാണ് മിബിന്‍. ഒട്ടേറെ പുരസ്‌കാരങ്ങളും മിബിനെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. ഹൃസ്വ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

സഹോദരി മിനുഷ നര്‍ത്തകിയും നടിയുമാണ്. സഹോദരന്‍ മിഥുനും കലാകാരനാണ്.

അച്ഛന്‍ പരേതനായ ചേര്യങ്ങാട്ട് മുരളിധരനായിരുന്നു തങ്ങളുടെ ഊര്‍ജ്ജമെന്നു മിബിന്‍ പറഞ്ഞു. അമ്മ ബിന്ദു.

Share news
 • 68
 •  
 •  
 •  
 •  
 •  
 • 68
 •  
 •  
 •  
 •  
 •