Section

malabari-logo-mobile

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

HIGHLIGHTS : The first budget of the second Pinarayi government today

തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. ചുമതലയേറ്റ രണ്ടാഴ്ചയ്ക്ക് ശേഷം ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ അവതരിപ്പിക്കുന്ന ബജറ്റ് എന്ന് പ്രത്യകതയും ഇക്കുറിയുണ്ട്. നികുതി കൂട്ടാതെ ചെലവ് ചുരുക്കി സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാനാണ് ബജറ്റില്‍ ശ്രമിക്കുക..

കോവിഡ് പ്രതിരോധത്തിന് വലിയ ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷ.ചെറുകിട സംരംഭങ്ങള്‍ക്കും പ്രത്യേക പാക്കേജ് ഉണ്ടായിരിക്കും. അതിവേഗ റെയില്‍പാത, വ്യവസായ ഇടനാഴി എന്നിവ ബജറ്റില്‍ ഇടംപിടിക്കും. മുന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാകും കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുക.

sameeksha-malabarinews

കോവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര വരുമാനത്തിലും കേന്ദ്രത്തില്‍ നിന്നുള്ള വരുമാനത്തിലും കാര്യമായ കുറവും സംഭവിച്ചു. ശമ്പള പരിഷ്‌കരണ ശുപാര്‍ശ നടപ്പാക്കിയതോടെ ചെലവില്‍ കൂടുതല്‍ വര്‍ധനയുണ്ടായി. കോവിഡ് പ്രതിരോധത്തിനും കൂടുതല്‍ പണം നീക്കിവക്കേണ്ടതുണ്ട്. പ്രതിസന്ധികളെ മറികടക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാന വരുമാനത്തിന്റെ പ്രധാന മാര്‍ഗങ്ങളായ മദ്യവില്‍പനയും ലോട്ടറിയും ലോക്ക്ഡൗണില്‍ നിലച്ച അവസ്ഥയിലാണ്. ക്ഷേമ പെന്‍ഷനുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും പണം കണ്ടെത്തേണ്ടിയിരിക്കുന്നു. കടബാധ്യത ഉയരുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കരുതി വെച്ചിരിക്കുന്നത് എന്തെന്ന് ഇന്നറിയാം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!