സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസ് അല്ലാത്ത സ്ഥാപനങ്ങള്‍ അഞ്ചാം തിയതി മുതല്‍ ഒമ്പതാം തിയതി വരെ തുറക്കാന്‍ അനുമതിയില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. 15 ശതമാനത്തിന് താഴേക്ക് ടി.പി.ആര്‍ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ ഏഴാം തിയതി മുതല്‍ എത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ നിര്‍ദ്ദേശപ്രകാരം 10-ാം തിയതി മുതലാണ് ജീവനക്കാരരോട് സ്ഥാപനങ്ങളിലെത്താന്‍ പറഞ്ഞിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top