Section

malabari-logo-mobile

വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭ പാസാക്കും

HIGHLIGHTS : kerala assembly to pass motion demanding free vaccine from center

തിരുവനന്തപുരം: വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭ പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും.

തിങ്കളാഴ്ച വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സംസ്ഥാനത്തിന്റെ പുതിയ നീക്കം. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ഡെല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.

sameeksha-malabarinews

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകുന്ന കേന്ദ്ര സമീപനം ദൗര്‍ഭാഗ്യകരമാണെന്നും മൂന്നാം തരംഗത്തിന് സാധ്യത കാണുന്നതിനാല്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അതിന് വാക്‌സിന്‍ സാര്‍വ്വത്രികമാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!