Section

malabari-logo-mobile

4,34,000 ഇരട്ടവോട്ടര്‍മാരുടെ വിവരം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട് രമേശ് ചെന്നിത്തല

HIGHLIGHTS : Ramesh Chennithala has released the details of 4,34,000 dual voters through his website

തിരുവനന്തപുരം: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക www.operationtwins.com എന്ന വെബ് സൈറ്റിലൂടെ പുറത്തുവിട്ടതായി പ്രതിപക്ഷ നേതാവ് രമോശ് ചെന്നിത്തലയുടെ ഓഫീസ്‌.

Also Read: ചെന്നിത്തല ഡാറ്റാ ചോര്‍ത്തി; വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചത് വിദേശ സെര്‍വറില്‍: എം.എ. ബേബി

sameeksha-malabarinews

ഒരേ നിയോജക മണ്ഡലങ്ങളിലുള്ള വിവധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടമാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടര്‍ ഐഡിയുലും ചേര്‍ത്ത വോട്ടര്‍മാരുടെ പേര് വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളിലൂള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐഡി നമ്പര്‍, വിലാസം എന്നിവയാണ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ അപ്ലോഗ് ചെയ്ത് കൊണ്ടിരിക്കും. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതുകൊണ്ട് കള്ളവോട്ടിനുള്ള സാധ്യത പരമാവധി തടയണമെന്ന് പ്രതിപക്ഷ നോതാവിന്റെ ഓഫീസ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!