Section

malabari-logo-mobile

ചെന്നിത്തല ഡാറ്റാ ചോര്‍ത്തി; വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചത് വിദേശ സെര്‍വറില്‍: എം.എ. ബേബി

HIGHLIGHTS : Chennithala data leaked; Voter information collected on a foreign server: M.A. Baby

തിരുവനന്തപുരം: ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണത്തില്‍ ഡാറ്റാ പ്രശ്‌നം ഉയര്‍ത്തി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോപണമുയരുന്നത്.

രമേശ് ചെന്നിത്തലയുടെ വെബ്സൈറ്റ് വിഷയത്തിൽ വന്ന ചില വാദങ്ങളോട് പ്രതികരിക്കേണ്ടതുണ്ട്

ഒന്ന് : ഇലക്ഷൻ കമ്മീഷന്റെ സൈറ്റിൽ…

Posted by Jathin Das on Wednesday, 31 March 2021

വ്യക്തികളുടെ അനുമതിയില്ലാതെയാണ് ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയത്. ഇത് ഗൗരവമായ നിയമപ്രശ്നമാണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

sameeksha-malabarinews

സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് ഒരു രാഷ്ട്രീയ കക്ഷി രംഗത്തെത്തുന്നത്. www.operationtwins.com എന്ന വെബ്‌സൈറ്റ് വഴിയാണ് വ്യാജവോട്ടര്‍മാരുടെ വിവരങ്ങള്‍ രമേശ് ചെന്നിത്തല പുറത്തു വിട്ടത്. ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നെങ്കിലും ഇരട്ട വോട്ടര്‍മാരുടെ മുഴുവന്‍ വിവരങ്ങളും പുറത്തു വിടുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 4.34 ലക്ഷം ഇരട്ട വോട്ടുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. 14 ജില്ലകളിലായി 140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം, ചെന്നിത്തല പുറത്തു വിട്ട പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളും കോണ്‍ഗ്രസ് വോട്ടര്‍മാരും ഉണ്ടെന്ന വിവരങ്ങളും പുറത്തു വന്നു. ഇരട്ടകളെ ഇരട്ട വോട്ടര്‍മാരായി സംശയിച്ചെന്നു കാണിച്ച് ചിലര്‍ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം, ഇത്രയും ആളുകളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ ഇവരുടെ അനുമതി വാങ്ങിയിട്ടുണ്ടോ എന്നും രാജ്യത്തിനു പുറത്തേയ്ക്ക് ഡാറ്റാ കൈമാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും ചോദിച്ച് ജതിന്‍ ദാസ് എന്ന എഫ് ബി യൂസറും രംഗത്തെത്തിയിട്ടുണ്ട്.

തിരിച്ചടിച്ച് വിദേശ സെര്‍വര്‍ ആരോപണം
സ്പ്രിംഗ്ലര്‍ വിവാദകാലത്ത് വിദേശ സെര്‍വറില്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ മാറ്റുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉന്നയിച്ചിരുന്നത്. കൊവിഡ് രോഗികളുടെ വ്യക്തിവിവരങ്ങള്‍ യുഎസ് സെര്‍വറിലേയ്ക്ക് മാറ്റുന്നുവെന്നായിരുന്നു അന്ന് യുഡിഎഫ് ഉയര്‍ത്തിയ വിവാദം. കേരളത്തിലെ ആളുകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ സ്പ്ലിംഗ്ലറിനു വിറ്റു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. യുഎസ് കമ്പനിയുമായുള്ള കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും വിവാദമുയര്‍ന്നു. കെ.എസ.് ശബരീനാഥന്‍ എംഎല്‍എ അടക്കമുള്ള നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ സ്പ്രിംഗ്ലര്‍ കരാറിനെതിരെ വലിയ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. മുന്നണി പോലും അറിയാതെ കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ വിദേശ കമ്പനിയ്ക്ക് ചോര്‍ത്തിക്കൊടുത്തു എന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമായിരുന്നു ചെന്നിത്തലയുടെ ആവശ്യം. ഇതേ വിവാദമാണ് ഇന്ന് പ്രതിപക്ഷ നേതാവിന് തിരിച്ചടിയാകുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!