കെ.പി.എ മജീദിനെതിരെ ദുഷ്പ്രചാരണം; യു.ഡി.എഫ് കമ്മിറ്റി നിയമ നടപടിക്ക്

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി.എ മജീദിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നിയോജകമണ്ഡലം യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കെ.പി.എ മജീദിന്റെ ഫോട്ടോ വെച്ച് ‘സുന്നി വോട്ട് വേണ്ട, പഴയ നിലപാടില്‍ മാറ്റം ഇല്ല’ എന്ന രീതിയില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് തിരെഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, വരണാധികാരി എന്നിവര്‍ക്ക് പരാതി നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. എല്ലാ സമുദായ സംഘടനകളോടും ഒരേ പോലെ സൗഹൃദം നിലനിര്‍ത്തുന്ന നിലപാടാണ് കെ.പി.എ മജീദ് ഇത്രയും കാലം സ്വീകരിച്ച് പോന്നിട്ടുള്ളത്. അദ്ദേഹത്തെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ശത്രുവായി അവതരിപ്പിക്കാനുള്ള ശ്രമം തികച്ചും അപലപനീയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമ വിരുദ്ധവും വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹവുമാണ്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് നല്‍കിയതായും ഈ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെും യു.ഡി.എഫ് നേതാക്കള്‍ മുറിയിപ്പ് നല്‍കി .

വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് ഹനീഫ പുതുപറമ്പ്, ചെയര്‍മാന്‍, കെ.പി.കെ തങ്ങള്‍, നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡന്റ് .പി.എസ്.എച്ച് തങ്ങള്‍, യു.ഡി.എഫ് കണ്‍വീനര്‍ കെ.കുഞ്ഞിമരക്കാര്‍ സംബന്ധിച്ചു.

 

 

Share news
error: Content is protected !!
Scroll to Top