മഴക്കെടുതി മൂലം ഇലക്ട്രിസിറ്റി നഷ്ടപ്പെട്ടവർക്ക് വെള്ളം പമ്പ് ചെയ്തു നൽകി കീരനല്ലൂർ ജനകീയ സമിതി പ്രവർത്തകർ

പരപ്പനങ്ങാടി: പാലത്തിങ്ങൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് മരങ്ങൾ വീണ് ഇലക്ട്രിസിറ്റി ലൈൻ പൊട്ടിവീണതിനാൽ വൈദ്യുതി ലഭിക്കാത്ത കീരനല്ലൂർ പ്രദേശത്തെ പതിനഞ്ചോളം വീടുകൾക്ക് കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്തു നൽകി കീരനല്ലൂർ ജനകീയ സമിതി പ്രവർത്തകർ.

ശക്തമായ കാറ്റിൽ കൊട്ടംന്തലയിൽ സ്കൂളിൻറെ മേൽക്കൂര തകർന്നു ഓടുകളെല്ലാം താഴെ പോവുകയും അടുത്തുള്ള റോഡുകളിൽ മരം വീഴുകയും ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തിരുന്നു. കീരനല്ലൂർ ജനകീയ സമിതി ചെയർമാൻ പി. കെ റിയാസ്, കൺവീനർ കെ.ടി വിനോദ്, മെമ്പർമാരായ ഇഖ്ബാൽ പി.വി, മുനിൽ കുമാർ വി.പി, സി.ടി സിദ്ധീഖ്, ശരീഫ്. പിവി , നൗഫൽ ചപ്പങ്ങൻ, അലവി മച്ചിഞ്ചേരി,മടപ്പള്ളി റസാഖ്, എൻ കെ ഹാഫിള് എന്നിവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top