കല്‍പ്പറ്റ: കെ പി സി വൈസ് പ്രസിഡന്‍് കെ സി റോസക്കുട്ടി രാജിവെച്ചു. എല്ലാ പാര്‍ട്ടി പദവികളും അവര്‍ രാജിവെച്ചു. ബത്തേരി മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയും സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്നു.ഗ്രൂപ്പ് പോരില്‍ മനം മടുത്താണ് രാജിയെന്നും വളരെ നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇപ്പോള്‍ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അതില്‍ തനിക്ക് വലിയ നിരാശയുണ്ടെന്നും അവര്‍ പറഞ്ഞു. ലതിക സുഭാഷിനോടുള്ള പാര്‍ട്ടിയുടെ സമീപനം തന്നെ വേദിപ്പിച്ചെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചു.




