തമിഴ് നടന്‍ തീപെട്ടി ഗണേശന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യനടന്‍ തീപെട്ടി ഗണേശന്‍ അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് മധുരൈ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

സംവിധായകന്‍ സീനു രാമസ്വാമിയാണ് മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ”പ്രിയ സഹോദരനായ കാര്‍ത്തി എന്ന തീപെട്ടി ഗണേശന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ആരോഗ്യനില മോശമായതിനെതുടര്‍ന്ന് മധുരൈ രാജാജി ഗവണ്‍മെന്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എന്റെ സിനിമകളില്‍ അഭിനയിച്ച ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു അദേഹമെന്നും” സീനു രാമസ്വാമി കുറിച്ചു.

റെനിഗുണ്ട, ബില്ല 2,തെന്‍മെര്‍ക്ക് പരുവക്കാട്ര്, ഉസ്താദ് ഹോട്ടല്‍, നീര്‍പറവൈ, കണ്ണെ കലൈമാനേ എന്നീ സിനിമകളില്‍ അഭിനയിച്ചു. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് താരം തുറന്നു പറഞ്ഞിരുന്നു. നടന്‍ ലോറന്‍സ്, വിജയ് സേതുപതിയുള്‍പ്പെടെയുള്ളവര്‍ സഹായം നല്‍കിയതായും താരം തുറന്നു പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top