Section

malabari-logo-mobile

കവളപ്പാറ പുനരധിവാസം: ഭൂമി വില്‍ക്കാന്‍ തയ്യാറുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ കവളപ്പാറയില്‍ വീടും സ്ഥലവും നഷ്ടപ്പെടുകയോ വാസയോഗ്യമല്ലാതായിത്തീരുകയോ ചെയ്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഭ...

മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ കവളപ്പാറയില്‍ വീടും സ്ഥലവും നഷ്ടപ്പെടുകയോ വാസയോഗ്യമല്ലാതായിത്തീരുകയോ ചെയ്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഭൂമി വില്‍ക്കാന്‍ തയ്യാറുള്ളവരില്‍ നിന്നും ജില്ലാകലക്ടര്‍ അപേക്ഷ ക്ഷണിച്ചു. പോത്തുകല്ല് ഗ്രാമപഞ്ചായത്തിലോ, പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സമീപ പഞ്ചായത്തുകളിലോ ഉള്ള എട്ട് മുതല്‍ പത്ത് ഏക്കര്‍വരെയുള്ള സ്ഥലമാണ് ആവശ്യമുള്ളത്.

കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളുള്ള വാസയോഗ്യവും നിയമക്കുരുക്കുകളില്‍ ഉള്‍പ്പെടുത്താതും ബാധ്യതകളില്ലാത്തതും ഒരു മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുയോജ്യമായ ഭൂമിയാണ് വേണ്ടത്. താത്പര്യമുള്ളവര്‍ നികുതി, രസീത്, ആധാരത്തിന്റെ പകര്‍പ്പ്, സമ്മതപത്രം, ഉദ്ദേശിക്കുന്ന വില എന്നിവ അടക്കം ഫെബ്രുവരി 10ന് വൈകീട്ട് അഞ്ചിനകം സീല്‍ ചെയ്ത കവറില്‍ ജില്ലാകലക്ടര്‍ക്ക് നേരിട്ടോ രജിസ്ട്രേഡ് തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം.

sameeksha-malabarinews

ഭൂമി തെരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും അപേക്ഷകള്‍ പരിഗണിക്കുന്നതിനും നിരസിക്കുന്നതിനും ജില്ലാതല പര്‍ച്ചേഴ്സ് കമ്മിറ്റിക്ക് പൂര്‍ണ്ണ അധികാരം ഉണ്ടായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!