ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്തസാക്ഷിദിനത്തില്‍ ‘സ്വാതന്ത്രത്തിനായ് പാടാം അഭിമാനത്തിനായ് പോരാടാം’എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ചെമ്മാട് വെച്ച് ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

സംരക്ഷണ സദസ്സ് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പന്‍ സൈതലവി ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് അധ്യക്ഷം വഹിച്ച യോഗത്തില്‍ എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.പി സാലിഹ് തങ്ങള്‍ സ്വാഗതവും,കെ.സുജീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
അഡ്വ:കെ.കെ സമദ്, എം.കെ മുഹമ്മദ് സലീം, ഷഫീര്‍ കഴിശ്ശേരി,ജി.സുരേഷ് കുമാര്‍, കെ.മൊയ്ദീന്‍ കോയ തുടങ്ങിയവര്‍ സംസാരിച്ചു.

ചെമ്മാട് ടൗണില്‍ പ്രകടനത്തോടെ ആരംഭിച്ച സംരക്ഷണ സദസ്സില്‍ ഗാന വേദി, ഡോക്യൂമെന്ററി പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഭരണ ഘടനയുടെ ആമുഖം വിശദീകരിക്കല്‍ തുടങ്ങീ വിധങ്ങളായ പരിപാടികള്‍ അരങ്ങേറി.

Share news
error: Content is protected !!
Scroll to Top