Section

malabari-logo-mobile

ഫെബ്രുവരി ഒന്നുമുതല്‍ കോഴിക്കോടിനും ഷൊര്‍ണൂരിനുമിടയില്‍ രാത്രികാല പാസഞ്ചര്‍ ട്രെയിന്‍

HIGHLIGHTS : കോഴിക്കോട്: തെക്കന്‍ മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹീതമാകുന്ന രീതിയില്‍ കോഴിക്കോടിനും ഷൊര്‍ണൂരിനും ഇടയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്...

കോഴിക്കോട്: തെക്കന്‍ മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹീതമാകുന്ന രീതിയില്‍ കോഴിക്കോടിനും ഷൊര്‍ണൂരിനുമിടയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചു. നിലവില്‍ കണ്ണൂരില്‍ നിന്നും കോഴിക്കോട്ടുവരെ ഓടുന്ന 56652 പാസഞ്ചര്‍ നാളെ മുതല്‍ രാത്രി 8.40 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 11.30 മണിക്ക് ഷൊര്‍ണൂരിലെത്തും.

നിലവില്‍ 6.40 ന് തിരുവനന്തപുരം എക്‌സ്പ്രസ് പോയിക്കഴിഞ്ഞാല്‍ രാത്രി 11.30 വരെ കോഴിക്കോടിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ തിരൂരില്‍ മാത്രം സ്‌റ്റോപ്പുള്ള ദീര്‍ഘദുര ട്രെയിനുകള്‍ മാത്രമാണ് ഉള്ളത്. മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് കോഴിക്കോട് നഗരത്തെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ ഏറെ ഉപകാരപ്രദമാകും.

sameeksha-malabarinews

പുലര്‍ച്ചെ 4 മണിയോടെ ഷൊര്‍ണൂരില്‍ നിന്നും മടങ്ങുന്ന ഈ ട്രെയിന്‍ രാവിലെ 6.20 ഓടെ കോഴിക്കോട്ടെത്തും.

ട്രെയിനിന്റെ സമയക്രമം താഴെ കൊടുക്കുന്നു.

കോഴിക്കോട്- 20.40
കല്ലായി-20.47
ഫറോക്ക് – 20.57
കടലുണ്ടി- 21.05
*പരപ്പനങ്ങാടി-21.18* *(9.18pm)*
താനൂര്‍-21.26
തിരൂര്‍- 21.44
കുറ്റിപ്പുറം-22.05
പള്ളിപ്പുറം-22.20
പട്ടാമ്പി- 22.30
ഷൊര്‍ണ്ണൂര്‍- 23.30.

ഷൊര്‍ണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടുന്ന സമയക്രമം.
ഷൊര്‍ണ്ണൂര്‍- 04.00
പട്ടാമ്പി- 04.15
പള്ളിപ്പുറം- 04.25
കുറ്റിപ്പുറം- 04.39
തിരൂര്‍- 04.53
താനൂര്‍- 05.03
*പരപ്പനങ്ങാടി – 05.11* *am*
കടലുണ്ടി- 05.23
ഫറോക്ക്- 05.33
കല്ലായ്- 05.41
കോഴിക്കോട്- 06.20

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!