കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങൊഴിഞ്ഞു.105 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദേഹം കൊയിലാണ്ടിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.2017 ല്‍ അദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

കഥകളിക്ക് പുറമെ നൃത്തത്തിലും കേരള നടത്തിലും അസാമ്യ പ്രതിയഭയായിരുന്നു ഗുരു ചേമഞ്ചേരി.

1916 ല്‍ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചേലിയ ഗ്രാമത്തിലാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായുടെ ജനനം. കുട്ടികാലം മുതല്‍ കലാദേവതയുടെ ഉപാസകനായ അദേഹം 15 ാം വയസില്‍ ഗുരുകരുണാകരമേനോന്റെ ശിഷ്യത്വത്തില്‍ ഗുരുകുല വിദ്യാഭ്യാസത്തിലൂടെ കലാപഠനം തുടങ്ങി. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണവേഷം കഥകളിയില്‍ വിശ്വവിഖ്യാതി നേടി. കേന്ദ്ര സംസ്ഥാന അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഗുരുവിന് ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top