Section

malabari-logo-mobile

കാശ്മീരി പിങ്ക് ടീ

HIGHLIGHTS : Kashmiri pink tea

വെള്ളം – 2 കപ്പ്
whole milk – 2 കപ്പ്‌
ഗ്രീൻ ടീ ലീവ്സ് – 3-4 ടീസ്പൂൺ (loose)
ഏലക്കായ – 4-5
കറുവപ്പട്ട – 1
ഗ്രാമ്പൂ – 4-5
ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
അരിഞ്ഞ പിസ്തയും ബദാമും

തയ്യാറാക്കുന്ന വിധം

sameeksha-malabarinews

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക.വെള്ളം തിളച്ചുകഴിഞ്ഞാൽ, ഗ്രീൻ ടീ ലീവ്സ്, ചതച്ച ഏലക്കായ, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർക്കുക. ചായ ഏകദേശം 5 മിനിറ്റ് തിളപ്പിക്കാൻ അനുവദിക്കുക,ഇത് മസാലകൾ പിടിക്കാൻ സഹായിക്കും. തിളപ്പിച്ചതിന് ശേഷം ചായയിൽ ബേക്കിംഗ് സോഡ ചേർക്കുക. ക്രമേണ പാൽ തുടർച്ചയായി ഒഴിക്കുക. പാൽ കട്ടപിടിക്കാതിരിക്കാൻ പതുക്കെ ഇളക്കി കൊണ്ടിരിക്കുക. ചായ ഒരു 10-15 മിനിറ്റ് കുറഞ്ഞ ചൂടിൽ തിളയ്ക്കാൻ അനുവദിക്കുക, ഇത് എല്ലാം മിക്സ്‌ ആകാൻ സഹായിക്കുകയും,ചായ ഒരു ക്രീമി പാകത്തിൽ ലഭിക്കുകയും ചെയ്യുന്നു.  ചായ റെഡിയായതിനു ശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കി ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ശേഷം അരിഞ്ഞ പിസ്ത, ബദാം എന്നിവ ഉപയോഗിച്ച് ഗാർനിഷ് ചെയ്താൽ കാശ്മീരി പിങ്ക് ടീ റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!