കരുവാരക്കുണ്ട് വന്‍ കഞ്ചാവ് വേട്ട; 18.350 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

വണ്ടൂര്‍ ; ആഡംബര വാഹനത്തില്‍ കഞ്ചാവ് കടത്ത്. യുവാവ് പിടിയില്‍. കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ട് വന്ന പാലക്കാട് കോട്ടോപ്പാടം അരിയൂര്‍ ദേശത്ത് കോല്‍ക്കാട്ടില്‍ വീട്ടില്‍ നൗഷാദ് (38 ) എന്നയാളെ സാഹസികമായാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍പെക്ടര്‍ ടി ഷിജുമോനും പാര്‍ട്ടിയും എക്സൈസ് ഇന്റലിജിന്‍സ് വിഭാഗവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കരുവാരക്കുണ്ട് ചുങ്കത്തു വെച്ച് ഇന്നലെ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധക്കിടെയാണ് 18 കിലോ 350 ഗ്രാം കഞ്ചാവ് കൈവശം വെച്ച യുവാവ് പിടിയിലാകുന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍, കഞ്ചാവ് വില്പന തുടങ്ങിയതോടെ എക്‌സ്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആന്ധ്രായില്‍ നിന്നും മൊത്തമായി കഞ്ചാവ് ലോഡ് എടുക്കുന്ന പാലക്കാടുള്ള രണ്ട് പേരില്‍ നിന്നും ജില്ലയിലെ മേലാറ്റൂര്‍, തുവ്വൂര്‍, കരുവാരകുണ്ട് ഭാഗത്തുള്ള ഡീലര്‍മാര്‍ക് ആവശ്യാനുസരണം കഞ്ചാവ് എത്തിക്കുന്നത് ഇയാള്‍ ആണെന്ന് ചോദ്യം ചെയ്തതില്‍ നിന്നറിയാന്‍ സാധിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളില്‍ നിന്നും ലഭിച്ച അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ മലപ്പുറം, പാലക്കാട് ജില്ലകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍ അറിയിച്ചു.

പ്രതിയെ മഞ്ചേരി കോടതി മുമ്പാകെ ഹാജരാക്കി. എക്സൈസ് ഇന്റലിജിന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീക്,  പ്രിവന്റീവ് ഓഫീസര്‍ അശോക് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സഫീറലി, ലിജിന്‍, സതീഷ് ടി കെ, മുഹമ്മദ് ഹബീബ് കെപി സുനീര്‍ ടി , മുഹമ്മദ് ഷരീഫ്, ദിനേശ്.സി , അഖില്‍ ദാസ്, സുനില്‍ കുമാര്‍. എം ,അമിത് കെ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ രജനി കെപി , ഡ്രൈവര്‍ പ്രദീപ് കുമാര്‍ കെ , മെഹമ്മൂദ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top