ചാലിയം: കണ്ടറം ജുമാ മസ്ജിദ് പുനരുദ്ധാരണ പ്രവൃത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ സെക്രട്ടി പി. ഹസൈനാര്‍ ഫൈസി, ഫറോക്ക് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് കരീം മാഹിരി, സ്ഥലം മുദരിസ് അബ്ദുള്‍ അസീസ് ദാരിമി, മഹല്ല് പ്രസിഡന്റ് ഷംസുദ്ധീന്‍, സെക്രട്ടറി സലീം, മുബശ്ശിര്‍ അസ്ലമി തുടങ്ങിയവര്‍ സംബന്ധിച്ചു.
പള്ളി നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന കെ.ഹസ്സന്‍ കോയ ഹാജിയില്‍ നിണ്ടും സാദിഖലി തങ്ങള്‍ ഏറ്റുവാങ്ങി.
ഇന്‍ഡോഅറബ് മാതൃകയില്‍ നിര്‍മ്മിക്കുന്ന മസ്ജിദ് രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
നിലവില്‍ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന മസ്ജിദ് നവീകരണം പൂര്‍ത്തിയാവുന്നതോടെ ഒരേ സമയം 1000ത്തില്‍ അധികം പേര്‍ക്ക് നമസ്‌ക്കരിക്കാനുള്ള സൗകര്യമുണ്ടാവും.
നവീകരണത്തിന്റെ ഭാഗമായി 22 ലക്ഷം രൂപ ചെലവഴിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.




