സിനിമ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് പരിക്കേറ്റു. ഇടുക്കിയിലെ മറയൂരില്‍ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിനാണ് പരിക്കേറ്റത്. മറയൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. പൃഥ്വിരാജിനെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

ഞായറാഴ്ച രാവിലെ 10.30 നാണ് അപകടം ഉണ്ടായത്. മറയൂര്‍ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് തെന്നിവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി വൈകിട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പൃഥ്വിരാജിനെ തിങ്കളാഴ്ച രാവിലെ ലിഗമെന്റ് സര്‍ജറിക്കു വിധേയനാക്കുമെന്നാണ് വിവരം.

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. മറയൂരിലെ ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്‍, അനു മോഹന്‍, പ്രിയംവദ കൃഷ്ണന്‍, ടി ജെ അരുണാചലം തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top