Section

malabari-logo-mobile

അദേഹത്തിന്റെ അവസാന നിമിഷം ലോകത്തോട് മുഴുവന്‍ കൈകൂപ്പിക്കൊണ്ടായിരുന്നു

HIGHLIGHTS : Scary memories of Ansad, a native of Parappanangadi, who miraculously survived the Karipur plane crash കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അദ്ഭുതകരമായി ...

ഹംസ കടവത്ത്

പരപ്പനങ്ങാടി: ദുരന്താഗ്നിയുടെ കണ്‍ വെട്ടത്ത് നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി പിത്തപ്പെരി അന്‍സദ് ഭീതി ജനകമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.

sameeksha-malabarinews
അന്‍സദ്

കനത്ത മഴക്കിടയില്‍ വിമാനം താഴെക്ക് ലാന്റ് ചെയ്യുന്നതിനിടെ പെട്ടന്ന് ഉയര്‍ന്നു. ഈ സമയത്ത് അസ്വാഭാവികമായി ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു എല്ലാ യാത്രക്കാരും. എന്നാല്‍ എന്തോ അപകടം മുന്നില്‍ കാണുന്നതായി എന്റെ മനസ് പറഞ്ഞു കൊണ്ടെയിരുന്നു. ഞാന്‍ അതീവ ജാഗ്രതയോടെ ചുറ്റും നോക്കുവെ നന്നായി ഉയര്‍ന്നു പൊന്തിയ വിമാനം രണ്ട് ഭാഗങ്ങളിലും അതി ശക്തമായ വിറയലോടെ കുലുങ്ങി. ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി. എന്നാലും സംഭവിച്ച പോലെയുള്ള ഒരു ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്ന് ഗട്ടറുകള്‍ നിറഞ്ഞ റോഡിലൂടെ വണ്ടികള്‍ വേഗതയാര്‍ന്ന് പോകുന്ന അവസ്ഥ, പിന്നീട് എല്ലാം പെട്ടന്നവസാനിച്ചു. വിമാനം ചിതറി, മുന്‍ ഭാഗവും പിന്‍ ഭാഗവും വേറിട്ടു. തനിക് ആ സമയത്ത് ഒന്നും സംഭവിച്ചതായി തോന്നിയില്ല. പലര്‍ക്കും രക്ഷയുടെ കൈകള്‍ നീട്ടാനായി. നമ്പര്‍ 17 ആയിരുന്നു തന്റെ സീറ്റ് , തൊട്ടടുത്തുളള ബോധമുള്ള വരോടെക്കെ സംസാരിക്കുകയും സമാശ്വാസിക്കുകയും ചെയ്തു. മരിച്ച പൈലറ്റിനെ കൈകൂപ്പി നിന്ന നിലയിലാണ് കാണാനായത്. രക്ഷാപ്രവര്‍ത്തനത്തിയ നാട്ടുകാരുടെ യുദ്ധകാല സേവന വേഗത ഒരിക്കലും മറക്കാനാവത്തതാണന്നും ഇതിനകം ആറു തവണയോളം വിമാന യാത്ര നടത്തിയ അന്‍സദ് പറഞ്ഞു.

നേരത്തെ പ്രവാസിയായിരുന്ന അന്‍സദ് കഴിഞ്ഞ ഫെബ്രവരിയിലാണ് വിസിറ്റിങ്ങ് വിസയില്‍ ജോലി തേടി യുഎഇ യിലേക്ക് പോയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!