HIGHLIGHTS : Kappa case suspect arrested

തിരൂരങ്ങാടി : ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ. വെന്നിയൂർ നെച്ചിക്കട്ടിൽ അഫ്സീറി (28)നെയാണ് തിരൂരങ്ങാടി എസ്എച്ച്ബി പ്രദീപ് കുമാർ, എസ്ഐ എ ഡി വിൻസന്റ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
താനൂർ ഡിവൈഎസ്പി പി പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധൻ രാവിലെ പത്തോടെ വെന്നിയൂരിൽ വച്ചാണ് പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


