HIGHLIGHTS : Vallikunnu Panchayat should be divided; UDF

വള്ളിക്കുന്ന്:അരിയല്ലൂരിന്റെ സമഗ്ര വികസനത്തിന് വള്ളിക്കുന്ന് പഞ്ചായത്ത് വിഭജിച്ച് പുതുതായി അരിയല്ലൂർ പഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നേതാക്കളായ കോശി പി തോമസും നിസാർ കുന്നുമ്മലും ഉപവാസം നടത്തി.ഉപവാസം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം. എൽ. എ ഉദ്ഘാടനം ചെയ്തു.
വള്ളിക്കുന്ന് പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ സി ഉണ്ണിമൊയ്തു അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി വി. ബാബുരാജ്, കെ പി സി സി സെക്രട്ടറി കെ. പി. അബ്ദുൽ മജീദ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഡോ. വി. പി. അബ്ദുൽ ഹമീദ്, എം. എസ്. എഫ്. ദേശീയ പ്രസിഡന്റ് പി. വി. അഹ്‌മദ് സാജു, സംസ്ഥാന പ്രസിഡന്റ് പി. കെ. നവാസ്, ടി. പി. എം ബഷീർ, വീക്ഷണം മുഹമ്മദ്, റിയാസ് മുക്കോളി, ഷാജി പാച്ചേനി, ശരീഫ് കൊട്ടപ്പുറം, കെ. പി. മുഹമ്മദ് മാസ്റ്റർ, പി, വീരേന്ദ്രകുമാർ, ഇ. ദാസൻ, രഘുനാഥ് കെ കെ.പി. ആസിഫ് മഷ്ഹൂദ് എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കറ്റ് മെമ്പർ ആർ എസ് പണിക്കർ നാരങ്ങാനീര് നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം യു ഡി എഫ് ചെയർമാൻ എ. കെ. അബ്ദുറഹിമാൻ, പി. പി. അബ്ദുറഹ്മാൻ,അഡ്വ. ഹനീഫ, വി. കെ. ബാപ്പുഹാജി, സുരേഷ് മാസ്റ്റർ, വിനോദ് കുനേരി, നിസാർ ചോനാരി, മോഹൻദാസ് മാരത്തിയിൽ, എ. പി. ഹുസൈൻ, വി. പി. അബൂബക്കർ, ലോകേഷൻ, സലീഷ് വി വി,സത്താർ ആനങ്ങാടി, അസീസ് അരിമ്പ്ര, അജിത്ത് മംഗലശ്ശേരി, സുദേവ്, എം. കെ. ഷഫ്രിൻ,എം. കെ. കബീർ,അനിതദാസ്, കേശവദാസ്, സുഭാഷ് സി, മനോഹരൻ കാരിയിൽ, ഡാനിയൽ സി. എം. പി. സുബൈദ ടീച്ചർ, സുഹറ ബഷീർ, വി. എൻ, ശോഭന എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


