കണ്ണൂരില്‍  അധ്യാപകന്‍ പീഡിപ്പിച്ചു, വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

sexual-abuseകണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് പിന്നീട് വിട്ടയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഫെബ്രുവരി 12 ബുധനാഴ്ചയാണത്രെ സംഭവം നടന്നത്. സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ വച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയെ അധ്യാപകന്‍ കടന്നുപിടിച്ചുവെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആണ് ആരോപണം.

അധ്യാപകനില്‍ നിന്ന് ഓടി രക്ഷപ്പെട്ട് പെണ്‍കുട്ടി വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മണ്ണെണ്ണ കുടിച്ച പെണ്‍കുട്ടിയെ അമ്മയും സമീപവാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ ബന്ധുക്കള്‍ പിന്നീട് പോലീസില്‍ പരാതി നല്‍കി.

പോലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി വിവരം ശേഖരിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. അധ്യാപകനെ പോലീസ് വിട്ടയച്ചതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടെന്ന് ആരോപിച്ച് പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്.

Share news
error: Content is protected !!
Scroll to Top