കോഴിക്കോട്‌ സ്വേദേശി ഗള്‍ഫ്‌ ടൈംസ്‌ ജീവനക്കാരന്‍ നിര്യാതനായി.

Untitled-1 copyദോഹ: ചികില്‍സാര്‍ഥം നാട്ടിലേക്ക് പോയ പ്രവാസി മരിച്ചു. ഗള്‍ഫ് ടൈംസിലെ ജീവനക്കാരനും കോഴിക്കോട് ജില്ലയിലെ ഇടച്ചേരി നോര്‍ത്ത് സ്വദേശിയുമായ കോറോത്ത്കണ്ടി മുഹമ്മദാണ് (55)  ഇന്നലെ രാവിലെ മരിച്ചത്. മൂത്രാശയ കല്ലിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുഹമ്മദ് അഞ്ച് ദിവസം മുമ്പാണ് കൂടുതല്‍ ചികില്‍സക്കായി നാട്ടിലേക്ക് പോയത്. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.  മയ്യത്ത് നാട്ടില്‍ സംസ്‌ക്കരിച്ചു. ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി ഗള്‍ഫ്‌ടൈംസ് സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ഡ്രൈവറായിരുന്നു. ഭാര്യ: മാമി. മക്കള്‍: ഷമീന, ഷാഹിന, ഷംന, സാദിഖ്.

Share news
error: Content is protected !!
Scroll to Top