ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി

10959898_814242605313273_3304443647870420810_n-Copyതന്റെ സിനിമകള്‍ക്ക് പേരില്‍ എന്നും പുതുമ നിലനിര്‍ത്തുന്ന അനില്‍ രാധാകൃഷ്ണ മേനോന്‍ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ഇത്തവണയും പുതുമയ്ക്ക് കുറവൊന്നുമില്ല. ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്നാണ് സിനിമയുടെ പേര്.

നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെയാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ സിനിമാ സംവിധാന രംഗത്തെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അനില്‍, പോയ വര്‍ഷം സപ്തമശ്രീ തസ്‌കര എന്ന ചിത്രവും ഒരുക്കി. പൃഥ്വിരാജും ആസിഫ് അലിയും മുഖ്യവേഷത്തിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം നേടി.

അനിലിന്റെ മൂന്നാമത്തെ ചിത്രമാണ് ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി. തമാശ കലര്‍ന്ന ഒരു ഫാന്റസി സിനിമയാണിതെന്നാണ് അറിയുന്നത്. തന്റെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്നതായിരിക്കും ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടിയെന്ന് അനില്‍ പറഞ്ഞു.

ചിത്രത്തിന്റെ കഥയും മറ്റു കാര്യങ്ങളും സംബന്ധിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ അനില്‍ തയ്യാറായില്ല. എന്നാല്‍ സമൂഹത്തിന് വലിയൊരു സന്ദേശം നല്‍കുന്ന സിനിമ ആയിരിക്കും ഇതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.

Share news
error: Content is protected !!
Scroll to Top