Section

malabari-logo-mobile

ട്രെയിന്‍ അപകടം: സര്‍ക്കാര്‍ പ്രതിനിധികള്‍ സംഭവസ്ഥലത്തേക്ക്‌

HIGHLIGHTS : ഹൊസൂരിനടുത്ത്‌ ബംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍

bengaluru-ernakulam-express-derailsഹൊസൂരിനടുത്ത്‌ ബംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റെയില്‍വേയുടെ ചുമതലയുള്ള ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിനെ നിയോഗിച്ചു. അപകടവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്ത്‌ സംസ്ഥാന സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നു. നം. 0471 2331639.
ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍: തിരുവനന്തപുരം 0471 2321205, 2321237, 09746769960, എറണാകുളം ജംഗ്‌ഷന്‍: 0484 2100317, 0813699773, 09539336040, എറണാകുളം ഠൗണ്‍: 0484 2398200, തൃശൂര്‍: 0487 2424148, 2430060, ആലുവ: 0484 2624143.
അപകടത്തില്‍ ഏറ്റവും കൂടുതല്‍ ആഘാതമുണ്ടായ ഡി8 ബോഗിയില്‍ തൃശൂരേക്ക്‌ 24 ഉം എറണാകുളത്തേക്ക്‌ 14 ഉം ആലുവയിലേക്ക്‌ 11 ഉം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ആനക്കലുള്ള നാരായണീയം ഹോസ്‌പിറ്റലിലേക്കാണ്‌ (നം. 08027859291) കൊണ്ടുപോയിട്ടുള്ളത്‌.
ഗതാഗതമന്ത്രിയെക്കൂടാതെ മലപ്പുറം ജില്ലാ കളക്‌ടര്‍, എറണാകുളം റേഞ്ച്‌ ഐജി അജിത്‌കുമാര്‍ എന്നിവര്‍ ബെംഗളൂരുവിലേക്ക്‌ പുറപ്പെട്ടു. നോര്‍ക്കയുടെ ബെംഗളൂരുവിലെ ഓഫീസര്‍ ട്രീസ തോമസ്‌ സംഭവസ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌.
അപകടത്തില്‍പെട്ട ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷിതത്വവും തുടര്‍ യാത്രയുടെയും ഉത്തരവാദിത്വം റെയില്‍വേ ഏറ്റെടുത്തു. അപടത്തിനിരയായവര്‍ക്കുള്ള നഷ്‌ടപരിഹാരം റെയില്‍വേ പ്രഖ്യാപിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!