HIGHLIGHTS : അഗളി: അട്ടപ്പാടിയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. കല്‍ക്കണ്ടി സ്വദേശി ബെന്നിയാണ് മരിച്ചത്
അഗളി: അട്ടപ്പാടിയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. കല്‍ക്കണ്ടി സ്വദേശി ബെന്നിയാണ് മരിച്ചത്. മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് വെടിയേറ്റതെന്ന് സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. ചിണ്ടക്കിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സൂഹൃത്ത് കുട്ടായിയുമൊത്ത് ചിണ്ടക്കി ഭാഗത്ത് മീന്‍ പിടിക്കാന്‍ പോയതായിരുന്നു.
വനത്തിനോട് ചേര്‍ന്ന ഭാഗത്ത് വെച്ചാണ് വെടിയേറ്റത്. മീന്‍ പിടിക്കുന്നതിനിടെ ഇവര്‍ക്ക് നേരെ ഒരു ടോര്‍ച്ച് വെളിച്ചം വന്നു. ‘ഇവര്‍ കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് തിരിച്ചടിച്ചപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. ബെന്നിയുടെ പിറകിലാണ് വെടിയേറ്റത്. ബെന്നിക്ക് വെടിയേറ്റതോടെ കുട്ടായി ഓടി താഴെ ചിണ്ടക്കിയിലെത്തി ആളുകളെയും കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും ബെന്നി മരിച്ചിരുന്നു.
മാവോവാദിസാന്നിധ്യം സംശയിക്കുന്ന സ്ഥലമാണിവിടെ. ആഴ്ചകള്‍ക്ക് മുമ്പ് മാവോവാദികള്‍ മുക്കാലിയിലെ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ഇത്തരം ഒരു സംഭവം അഗളി സിഐ കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. രാത്രി 1.30 ഓടെയാണ് പോലീസിന് വിവരം ലഭിച്ചത്.