HIGHLIGHTS : In Kannur, a pickup jeep rammed into a group of people on the roadside, killing 2 people
കണ്ണൂര്‍: റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് പിക്കപ്പ് ജീപ്പ് പാഞ്ഞുകയറി. അപകടത്തില്‍ 2 പേര്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമണ്ട്.പാപ്പിനിശേരി സ്വദേശി അബ്ദുള്‍ സമദ്, ഓട്ടോ ഡ്രൈവറായ നൗഫല്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.


മംഗലാപുരം ഭാഗത്തുനിന്ന് വരികയായിരുന്ന പിക്ക് അപ്പ് ജീപ്പാണ് ആളുകളുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. നിയന്ത്രണം വിട്ട വാഹനം റോഡിലെ മറ്റ് വാഹനങ്ങളിലും ഇടിച്ചിട്ടുണ്ട്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.