ബംഗളൂരു: കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് 46 വയസ്സായാരുന്നു പ്രായം.
ഒരു കാലത്ത് കന്നട സിനിമാ ലോകത്തെ ഇതിഹാസമായിരുന്ന സൂപ്പര്‍താരം രാജ്കുമാറിന്റെ അഞ്ചാമത്തെ മകനാണ്.
കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിനൊപ്പം സിനിമയിലെത്തിയ പുനീത് ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രം അവതരിച്ചിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനായി .
2002 മുതല്‍ നായകനായി കന്നട സിനിമാ ലോകത്ത് സജീവ സാനിധ്യമാണ് പുനീത്. അഭി, വീരകന്നഡിക, വംശി, റാം, ജാക്കി, ഹുഡുഗരു, രാജകുമാര തുടങ്ങി നിരവധി ഹിറ്റ്ചിത്രങ്ങള്‍ പുനീതിന്റെതായുണ്ട്.




