വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

ടോകിയോ : പുത്തൻ മെഡൽ പ്രതീക്ഷ
വനിതകളുടെ ഡിസ്കസ് ത്രോയിൽ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ കമൽപ്രീത് കൗർ.യോഗ്യതാ മാർക്കായ 64 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനക്കാരിയായണ് താരം ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ അവസാന ശ്രമത്തിലാണ് കമൽപ്രീത് 64 മീറ്റർ എറിഞ്ഞത്. ആദ്യ ശ്രമത്തിൽ 60.29 മീറ്റർ എറിഞ്ഞ താരം രണ്ടാം ശ്രമത്തിൽ 63.97 മീറ്റർ കണ്ടെത്തി.

ഇതേയിനത്തിൽ മത്സരിച്ച ഇന്ത്യയുടെ സീമ പുനിയക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. 60.57 മീറ്റർ മാത്രമെറിഞ്ഞ താരം 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ 12 പേർക്കാണ് ഫൈനലിന് യോഗ്യത. തിങ്കളാഴ്ചയാണ് ഫൈനൽ.

Share news
error: Content is protected !!
Scroll to Top