വിസ തീര്‍ന്നവരും ജോലി പോയവരുമായ മലയാളി പ്രവാസികള്‍ ആശങ്കയില്‍

മലപ്പുറം: വിസ തീരുന്നതും ജോലിസ്ഥലത്ത് എത്താന്‍ കഴിയാത്തതുമായ പ്രവാസികള്‍ ആശങ്കയില്‍. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാത്ത കാരണം 14 ലക്ഷത്തില്‍ പരം പ്രവാസികളാണ് കേരളത്തില്‍ കുടുങ്ങി കിടക്കുന്നത്.
പ്രവാസികളുടെ തിരികെയുള്ള യാത്ര സുഗമമാക്കാന്‍ വീമാന സര്‍വീസുകള്‍ എത്രയും പെട്ടന്ന് തുടങ്ങണം എന്നുള്ളതാണ് പ്രവാസികളുടെ ആവശ്യം.

നിലവില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധമായി നേരിടുന്ന പ്രശ്‌നങ്ങളും വിമാന കമ്പനികള്‍ ഭീമമായ നിരക്ക് ഈടാക്കുന്നതും പ്രവാസികളെ വലക്കുന്നു. സൗദിയിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ പ്രവാസികളുടെ വിസകള്‍ നീട്ടിനല്‍കാന്‍ ജൂലൈ 21 സൗദി ഭരണാധികാരിയുടെ ഉത്തരവുണ്ടായിരുന്നു.ഇതോടെ വിമാന സര്‍വ്വീസുകള്‍ ഇനിയും വൈകും എന്ന സൂചനയാണ് കാണാനാകുന്നത്.

 

Share news
error: Content is protected !!
Scroll to Top