ഇന്ത്യന്‍ സിനിമകളുടെ എക്കാലത്തെയും മികച്ച സംവിധായകരുടെ മുഖങ്ങളില്‍ ഒന്നായ മണിരത്‌നത്തിന് ഇന്ന് പിറന്നാള്‍ ദിവസം. പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയിലൂടെ കമല്‍ഹാസന്‍ പങ്കു വെച്ച കുറിപ്പ് ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു. ‘ കൂടെയുള്ള സുഹൃത്തുക്കളുടെ എണ്ണവും നിങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന സന്തോഷവും വെച്ചാണ് പ്രായം അളക്കുന്നതെങ്കില്‍ ഇന്ന് ഏറ്റവും വയസുള്ള വ്യക്തി മനിരത്‌നമാകുമായിരുന്നു.
തന്റെ സൃഷ്ടിയിലൂടെ ലക്ഷക്കണക്കിന് ആളുകളെ സ്പര്‍ശിച്ച മാഹനാണ് നിങ്ങള്‍.സംഭാഷണങ്ങളെ മനോഹരമായ ദൃശ്യങ്ങളാക്കി മാറ്റിയ വ്യക്തി.സിനിമയുടെ അതിര്‍ വരമ്പുകള്‍ മാറുമ്പോഴുള്ള വെല്ലു വിളികളെ നിരന്തരമായി അറിവ് നേടി കൊണ്ട് നിങ്ങള്‍ നേരിട്ടു കൊണ്ടേയിരുന്നു. പുതിയ തലമുറയിലുള്ള സിനിമ സംവിധായാകര്‍ പ്രചോദനത്തോടെ നോക്കി കാണുന്ന വ്യക്തിയാണ് നിങ്ങള്‍ നായകന്‍ മുതല്‍ KH234 വരെയുള്ള നമ്മള്‍ ഒരുമിച്ചുള്ള ഈ യാത്ര വളരെ ആസ്വാദകരമായിരുന്നു.
എന്റെ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ ‘ എന്നാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആശംസ കുറിപ്പ് കമല്‍ ഹാസന്‍ പങ്കുവെച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




