കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും; ജയിക്കുക തമിഴ് മക്കളെന്ന് താരം

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും നടനുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മത്സരിക്കുന്ന മണ്ഡലത്തെ കുറിച്ചുള്ള വിവരം ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്‍ പങ്കുവെച്ചത്. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട് നിയസഭാ തെരഞ്ഞെടുപ്പ്.

‘മണ്ണിനും ഭാഷയ്ക്കും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കുമായുള്ള പോരാട്ടമായാണ് കോയമ്പത്തൂര്‍ സൗത്തിലെ പോരാട്ടത്തെ ഞാന്‍ കാണുന്നത്. ജയിക്കുന്നത് ഞാനായിരിക്കില്ല, തമിഴ്മക്കളായിരിക്കും’ – അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബിജെപി – കോണ്‍ഗ്രസ്സ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ഒന്നാണ് കോയമ്പത്തൂര്‍ സൗത്ത്. അതിലേക്ക് കമലഹാസന്റെ രംഗപ്രവേശം കൂടിയാകുന്നതോടെ രംഗം കൊഴുക്കും.

Share news
error: Content is protected !!
Scroll to Top