സ്‌കോള്‍-കേരള: ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ കോഴ്സുകള്‍ക്ക് 20 വരെ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം : സ്‌കോള്‍-കേരളയുടെ 2020 – 22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കും വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിനും മാര്‍ച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്ക് പ്രവേശനത്തിന് നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം സ്‌കോള്‍-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ ഹാജരായി രജിസ്ട്രേഷന്‍ നടത്തണം. വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനത്തിന് www.scolekerala.org യില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖേന നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ സ്‌കോള്‍-കേരളയുടെ സംസ്ഥാന ഓഫീസില്‍ എത്തിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടാം.

 

Share news
error: Content is protected !!
Scroll to Top