കക്കാട് കരിമ്പിൽ ബൈക്കിന് തീപിടിച്ചു

തിരൂരങ്ങാടി:കക്കാട് കരിമ്പിൽ ബൈക്കിന് തീപിടിച്ചു. കരിമ്പിൽ കൂച്ചാല്‍ റോഡിൽ തണുപ്പൻ അബ്ദുറഹ്മാൻ എന്നവരുടെ മകൻ ഷമീറിന്റെ ഉടമസ്ഥയിലുള്ള ബൈക്കാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തീപിടിച്ചത്.

ഉറങ്ങിക്കിടക്കുന്ന വീട്ടുകാർ കത്തുമ്പോൾ ഉണ്ടാകുന്ന വാസന അറിഞ്ഞതിനെ തുടർന്ന് അയൽവാസികളുടെ സഹായത്താൽ തീ കെടുത്തുകയായിരുന്നു. തീപിടുത്ത കാരണം വ്യക്തമല്ല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തീപിടുത്തത്തെ തുടർന്ന് വീട്ടിലെ മുൻവശത്തെ മാർബിൾ കുറച്ച് ഭാഗം തകർന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top