Section

malabari-logo-mobile

കക്കാട് താല്‍ക്കാലിക വണ്‍വേ തെറ്റിച്ച് ബസ്സുകള്‍ ചീറിപ്പായുന്നു;കാല്‍നടയാത്രക്കാരും മറ്റുവാഹനങ്ങളും ദുരിതത്തില്‍

HIGHLIGHTS : Kakadu temporary one-way system is a problem for pedestrians and other vehicular passengers as buses ply their way.

തിരൂരങ്ങാടി : കക്കാട് താല്‍ക്കാലികമായി സ്ഥാപിച്ച വണ്‍വേ സംവിധാനങ്ങള്‍ തെറ്റിച്ച് ബസ്സുകള്‍ ചീറിപ്പായുന്നത് കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹന യാത്രക്കാര്‍ക്കും പ്രയാസകരമാകുന്നു. ചെമ്മാട് ഭാഗത്തുനിന്ന് കോട്ടക്കല്‍ ഭാഗത്തേക്ക് പോകുന്ന ഒട്ടുമിക്ക ബസ്സുകളുമാണ് ഇത്തരത്തില്‍ വണ്‍വേ തെറ്റിച്ചു മുന്നോട്ടുപോകുന്നത്.
ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായിട്ടാണ് താല്‍കാലിക വണ്‍വേ സംവധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വന്‍ അപകടത്തിന് വരെ സാധ്യത ഉള്ള രീതിയിലാണ് ബസ്സുകള്‍ വണ്‍ വേ തെറിച്ച് അമിതവേഗത്തില്‍ മുന്നോട്ട് എടുക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ടുപോകുന്നത് മൂലം ബസ്സുകളും മറ്റു വാഹന യാത്രക്കാരും കാല്‍നടയാത്രക്കാരും പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും ഇവിടെ പതിവാണ്.

sameeksha-malabarinews

ചെമ്മാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കോഴിക്കോട് റോഡ് ഭാഗത്തേക്ക് തിരിഞ്ഞ് കുറച്ചു മുന്നോട്ടു പോയ ശേഷമാണ് കോട്ടക്കല്‍ ഭാഗത്തേക്ക് പോകുന്നത് ഇതിനായി പ്രത്യേക റോഡും ദേശീയപാത നിര്‍മാണം നടക്കുന്ന കമ്പനി ഉണ്ടാക്കിയിട്ടുണ്ട്. ദേശീയപാത നിര്‍മാണം നടക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏര്‍പ്പെടുത്തിയ നാല് ദിവസം വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ബസ്സുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങള്‍ക്കും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ദേശീയപാത നിര്‍മാണ കമ്പനി തന്നെ വണ്‍ വേ സംവിധാനത്തില്‍ പോകേണ്ട സിഗ്‌നലുകളും വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും ചെമ്മാട് ഭാഗത്തുനിന്ന് വരുന്ന ഒട്ടുമിക്ക ബസുകളും ഇത്തരത്തില്‍ വണ്‍വേ തെറ്റിച്ച് മുന്നോട്ടുപോകുന്നത് മൂലം വന്‍ അപകട സാധ്യതയാണ് ഇവിടെ നിലനില്‍ക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!