ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ സൈക്കിള്‍ പോളോ താരം നാഗ്പൂരില്‍ മരിച്ചു

കേരളാ ടീം അംഗം  ദേശീയ സൈക്കിള്‍ പോളോ താരവും ആലപ്പുഴ സ്വദേശിയുമായ നിത ഫാത്തിമ (10) നാഗ്പൂര്ല്‍ നിര്യാതയായി. കഴിഞ്ഞദിവസം രാത്രി മുതല്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ കടുത്ത ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരണം എന്നാണ് വിവരം

ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായാണ് നിത ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ നാഗ്പൂരില്‍ എത്തിയത് . അതേസമയം ഇവിടെ എത്തിയ കേരള താരങ്ങള്‍ക്ക് ദേശീയ ഫെഡറേഷനില്‍ നിന്ന് കടുത്ത അനീതി നേരിടേണ്ടിവന്നെന്നാണ് ആരോപണം. കോടതി ഉത്തരവ് പ്രകാരമാണ് കേരള ടീം അംഗങ്ങള്‍ നാഗ്പൂരില്‍ മത്സരിക്കാനെത്തിയത് .

ദേശീയ ഫെഡറേഷന്‍ ഇവര്‍ക്ക് താമസമോ മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയില്ല. മത്സരിക്കാനുള്ള അനുമതി നല്‍കണമെന്ന് മാത്രമാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അതിനാല്‍ മറ്റു സൗകര്യങ്ങള്‍ നല്‍കാന്‍ നിര്‍വാഹമില്ലെന്നുമാണ് ഫെഡറേഷന്റെ നിലപാട്.

 

 

Share news
error: Content is protected !!
Scroll to Top