കടലുണ്ടി: ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുത്സവത്തിന് കുന്നത്ത് തറവാട്ടില്‍ കോടിയേറി. തറവാട്ടു കാരണവര്‍ കുന്നത്ത് വാസുദേവന്‍ നമ്പ്യാരുടെ നേതൃത്ത്വത്തിലാണ് കോടിയേറ്റം നടന്നത്.
പേടിയാട്ടു കാവില്‍ ഭക്തജന സാന്നിദ്ധ്യത്തില്‍ അഞ്ചാം പുണ്യാഹവും നടന്നു.
ശനിയാഴ്ച മണ്ണൂരിലെ ജാതവന്‍കോട്ടയില്‍ നിന്നും ഉച്ചക്ക് 3മണിയോടെ ഉത്സവമറിയിച്ചുകൊണ്ടുള്ള ജാതവന്‍ പുറപ്പാട് ആരംഭിക്കും.
തിങ്കളാഴ്ച്ചയാണ് കടലുണ്ടി വാവുത്സവം. ഉത്സവദിവസം വാക്കടവില്‍ നിന്നും ദേവിയുടെ എഴുന്നള്ളത്ത് ആദ്യമെത്തുന്നത് കുന്നത്ത് തറവാട്ടിലാണ്. നിവേദ്യം സ്വീകരിച്ച് കുന്നത്ത് മണിതറയിലിരുന്ന് പടകളി ആസ്വദിച്ച ശേഷം കറുത്തങ്ങാട് ഇല്ലം സന്ദര്‍ശിച്ച് പേടിയാട്ട് കാവിലെത്തി കാവിലെ ചടങ്ങുകള്‍ക്ക് ശേഷം സന്ധ്യയ്ക്ക് കുടിക്കൂട്ടല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




