പത്തനംതിട്ട: ശബരിമല തീര്‍ഥാടകരായ അയ്യപ്പന്‍മാര്‍ക്ക് വേണ്ടി അയ്യന്‍ മൊബൈല്‍ ആപ്പ്. ആപ്ലിക്കേഷന്റെ പ്രകാശനം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ നടന്നു. വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രകാശനം നിര്‍വഹിച്ചു. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. അയ്യപ്പന്‍മാര്‍ പാലിക്കേണ്ട ആചാര മര്യാദകളും പൊതു നിര്‍ദ്ദേശങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, എരുമേലി, അഴുതക്കടവ്, സത്യം, ഉപ്പുപാറ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയെന്നു ആപ്പിലൂടെ അറിയാം. പരമ്പരാഗത കാനന പതയിലെ സേവന കേന്ദ്രങ്ങളുടെ വിവരങ്ങളും ഇതിലൂടെ അറിയാം.
മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, താമസ സൗകര്യം, എലിഫന്റ് സ്‌ക്വാഡ് ടീം, പൊതു ശൗചാലയങ്ങള്‍, ഓരോ താവളത്തില്‍ നിന്നു സന്നിധാനത്തേയ്ക്കുള്ള ദൂരം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, എയ്ജ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥാലത്തു നിന്നു അടുത്ത കേന്ദ്രത്തിലേക്കുള്ള ദൂരം എന്നിവയെല്ലാം ആപ്പില്‍ ലഭ്യമാണ്.
പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ സമ്പന്നത, ശബരിമല ക്ഷേത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ഇന്‍സ്റ്റാള്‍ ചെയ്യാം. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. കാനന പാതയുടെ കവാടങ്ങളില്‍ ഉള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഓഫ് ലൈനിലും ഓണ്‍ ലൈനിലും ആപ് പ്രവര്‍ത്തിക്കും. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലെപ്പേര്‍ഡ് ടെക് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സാഹയത്തിലാണ് ആപ് വികസിപ്പിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




