സ്വിഫ്റ്റില്‍ വ്യാജ സിഡിയിട്ട് സിനിമ പ്രദര്‍ശിപ്പിച്ചു: ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദര്‍ശനം നടത്തിയതിന് ജീവനക്കാരന് സസ്‌പെന്‍ഷന്‍. ചെങ്ങന്നൂര്‍ ഡിപ്പായിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍സ് ചെയ്തത്.

കഴിഞ്ഞ മാസം 31ന് ചെങ്ങന്നൂരില്‍ നിന്നും പാലക്കാട്ടേക്കുള്ള സര്‍വീസിലാണ് വ്യാജ സിനിമ പ്രദര്‍ശിപ്പിച്ചത്. പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സ്വിഫ്റ്റില്‍ സിനിമ പ്രദര്‍ശനം നടത്തുകയായിരുന്നു. ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കൂടുതല്‍ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നു കണ്ടാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top