Section

malabari-logo-mobile

കടലുണ്ടി കടവ് അഴിമുഖത്ത് തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

HIGHLIGHTS : വള്ളിക്കുന്ന്:കടലുണ്ടി കടവില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുമ്പോള്‍ കടലുണ്ടിക്കടവ് അഴിമുഖത്ത് തിരയില്‍ അകപ്പെട്ട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ആന...

വള്ളിക്കുന്ന്:കടലുണ്ടി കടവില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുമ്പോള്‍ കടലുണ്ടിക്കടവ് അഴിമുഖത്ത് തിരയില്‍ അകപ്പെട്ട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ആനങ്ങാടി വടക്കേപുറത്ത് ഹംസക്കോയ എന്നവരുടെ മകന്‍ ഫൈസല്‍ (40 ) ആണ് മരണപെട്ടത്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മത്സ്യ ബന്ധനത്തിന് പോകുമ്പോള്‍ കടലുണ്ടി കടവ് അഴിമുഖത്ത് നിന്നാണ് തോണി തിരയില്‍ അകപ്പെട്ട് മറിഞ്ഞത്. തുടര്‍ന്ന് ഒഴുക്കില്‍ പെട്ട ഫൈസലിനെ വെള്ളത്തില്‍ നിന്നും എടുത്ത് അടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ സമയത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വലിയ തിരകള്‍ ഉണ്ടായിരുന്നു.

sameeksha-malabarinews

ഭാര്യ: ഹസീന, മക്കള്‍ മുഹമ്മദ് ഫായിസ്, സല്‍മാനുല്‍ ഫാരിസ്, ഫബീന ഷറിന്‍ മാതാവ് :കുഞ്ഞീവി സഹോദരങ്ങള്‍: റിയാസ്, സൈഫുന്നീസ, തസലീന

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!